Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huge Victory

മ്യാൻമറിൽ പട്ടാളത്തിന്‍റെ പാർട്ടിക്കു വൻ ജയം

യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ൽ പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​ക്കു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള യൂ​​​ണി​​​യ​​​ൻ ആ​​​ൻ​​​ഡ് സോ​​​ളി​​​ഡാ​​​രി​​​റ്റി പാ​​​ർ​​​ട്ടി (യു​​​എ​​​സ്ഡി​​​പി) വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ത്രി​​​മ​​​ത്വം ന​​​ട​​​ന്ന​​​താ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ഓം​​​ഗ് സാ​​​ൻ സൂ ​​​ചി​​​യു​​​ടേ​​ത​​​ട​​​ക്ക​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. 2021ൽ ​​​അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച പ​​​ട്ടാ​​​ളം സൂ​ ​​ചി അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ളെ ത​​​ട​​​വി​​​ലി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യി​​​ലെ 263 സീ​​​റ്റി​​​ൽ 232ഉം ​​​ഉ​​​പ​​​രി​​​സ​​​ഭ​​​യി​​​ലെ 157ൽ 109 ​​​സീ​​​റ്റും യു​​​എ​​​സ്ഡി​​​പി സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. 2010ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ യു​​​എ​​​സ്ഡി​​​പി​​​യു​​​ടെ ത​​​ല​​​പ്പ​​​ത്ത് വി​​​ര​​​മി​​​ച്ച​​​തും അ​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ഉ​​​ന്ന​​​ത സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണു​​ള്ള​​ത്.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ആ​​​ദ്യസ​​​മ്മേ​​​ള​​​നം മാ​​​ർ​​​ച്ചി​​​ൽ ചേ​​​ർ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. ഏ​​​പ്രി​​​ലി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും.

മൂ​​​ന്നു ഘ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡി​​​സം​​​ബ​​​ർ 28, ജ​​​നു​​​വ​​​രി 11, 25 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു. പ​​​ട്ടാ​​​ള​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന വി​​​മ​​​ത​​​രു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ല്ല.

Latest News

Up